August 11, 2026

ഡി.എം വിംസ് മെഡിക്കൽ കോളേജ് തുടർ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
ഡിഎം വിംസ് മെഡിക്കൽ കോളേജ് 
തുടർ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു.
മേപ്പാടി ഡി എം വിംസ് മെഡിക്കൽ കേസിലെ ജനറൽ  മെഡിസിൻ വിഭാഗത്തിന്റെ 400 നോട്ടത്തിൽ
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും  ക്ലിനിക്കുകളിലും സേവനം  നൽകി വരുന്ന ജനറൽ 
ഫിസിഷ്യൻമാർക്കും എം.ബി.ബി.എസ് കഴിഞ്ഞ്  പ്രാക്ടീസ്  നടത്തിവരുന്ന ഡോക്ടർമാർക്കുമായി  ഡിസംബർ
ഒന്നിന് തുടർ പഠന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ജീവിത ശൈലീ 
രോഗങ്ങൾ അടക്കമുള്ള സർവ്വസാധാരണമായ രോഗങ്ങൾക്കുള്ള ചികിത്സാരംഗത്തെ പുതിയ മാറ്റങ്ങളും
മരുന്നുകളും ഇവിടെ ചർച്ച ചെയ്യപ്പെടും. കൂടാതെ ചികിത്സാരംഗത്തെ അനുഭവങ്ങൾ പങ്കുവെക്കാനുള്ള
അവസരം കൂടിയുമായി ഇത് ഉപയോഗപ്പെടുത്തുന്നു. ഡോ. ഷീല മാത്യു  (കോഴിക്കോട് മെഡിക്കൽ കോളേജ്)
ഡോ. ശ്രീലത (കോഴിക്കോട് മെഡിക്കൽ കോളേജ്), ഡോ. മധു കല്ലത്ത്
( മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്)
ഡോ. ശ്രീജേഷ് ബി (ആസ്റ്റർ വയനാട്) ഡോ. എൻ കെ തുളസീധരൻ (കോഴിക്കോട് മെഡിക്കൽ കോളേജി
ഡോ ആബു അലക്സ് (ആസ്റ്റർ മിംസ് കോഴിക്കോട്) ഡ), സന്ദീപ് പദ്മനാഭൻ (ആസ്സർ എഡ് സിറ്റി കൊച്ചി)
ഡോ. വാസിഫ് മായൻ എം സി (ഡിഎം വിംസ്)
 തുടങ്ങിയവർ ക്ലാസുകൾ നയിക്കും. 
പത്ര സമ്മേളനത്തിൽ
പങ്കെടുത്ത ഡി എം വിംസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ജനറൽ
മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ സി. രാജൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ: എം.സി.വാസിഫ് മായൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *