August 11, 2026

അഖില കേരള ഫ്ളഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് 29, 30 തിയതികളിൽ

0
IMG-20191128-WA0102.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി  ആരോഗ്യ കേരളവും സിയ എഫ്.സി 2/4 ഉം ചേർന്ന് ഒരുക്കുന്ന അഖില കേരള ഫ്ളഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് 29, 30 തീയ്യതികളിലായി പീച്ചങ്കോട് വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് ആറ് മണി മുതലാണ് ടൂർണമെന്റ് നടക്കുന്നത്. ആലാൻ അന്ത്രു മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയും ആർദ്രം മിഷൻ വിന്നേഴ് പ്രൈസ് മണിയും സെയ്ത് അബ്ദുള്ള റണ്ണേഴ്സ് ട്രോഫിയും എസ്.പി.കെ. ലോട്ടറി ഏജൻസി റണ്ണേഴ്സ് പ്രൈസ് മണിയും വിജയികൾക്ക് നൽകുന്നതാണ്. ജില്ലയിലെ മൂന്ന് എം.എൽ.എ.മാരും പരിപാടിയിൽ പങ്കാളികളാവും.ടൂർണ്ണമെന്റനോട് അനുബന്ധിച്ച് കഴിഞ്ഞ പ്രളയത്തി മികച്ച സേവനം നടത്തി മുൻ സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹദ്, ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രൻ ,ഡോ.അഭിലാഷ്, തുടങ്ങി നിരവധി വ്യക്തിത്വങ്ങളെ ആദരിക്കുന്നതോടെപ്പം പ്രളയയത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തിയ കെ.എസ്.ഇ.ബി, ഫയർ &റിസ്ക്യു ടീമിനെയും ആദരിക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നജീബ് മണ്ണാർ, ഷനൂദ് വി, എം.കെ.സുഹൈൽ, അജ്നാസ്തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *