October 23, 2026

മാനന്തവാടി താലൂക്കില്‍ 2018ല്‍ 3090 വീടുകള്‍ ഭാഗീകമായി തകര്‍ന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
                               
മാനന്തവാടി:2018 ല്‍ മാനന്തവാടി താലൂക്കിലെ 16 വില്ലേജുകളില്‍ ഭാഗികമായി  3090 വീടുകള്‍ തകര്‍ന്നു.താലൂക്കില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് തവിഞ്ഞാല്‍ വില്ലേജിലാണ്. ചെറുകാട്ടൂര്‍ വില്ലേജില്‍ 303, അഞ്ചുകുന്ന് 297, പേരിയ 286, എടവക 247, പനമരം 233, വാളാട് 228, തൃശ്ശിലേരി178, മാനന്തവാടി 138, നല്ലൂര്‍നാട് 131, പൊരുന്നന്നൂര്‍ 107, വെള്ളമുണ്ട 103, തിരുനെല്ലി 94, തൊണ്ടര്‍നാട് 79,പയ്യംമ്പള്ളി 78,  കാഞ്ഞിരങ്ങാട് 61 തുടങ്ങി വില്ലേജുകളിലായിട്ടാണ് വീടുകള്‍ തകര്‍ന്നത്.തകര്‍ന്ന ഈ വീടുകള്‍ക്ക് നഷ്ടപരിഹാരയിനത്തില്‍ 14 കോടിയിലധികം രൂപയാണ് നല്‍കിയത്. അതോടോപ്പം തന്നെ 16 വില്ലേജുകളില്‍ 3783 ആളുകള്‍ക്ക് പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറിയതിന്റെ ഭാഗമായി 10000 രൂപയും നല്‍കിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കിയത് മാനന്തവാടി വില്ലേജില്‍ ആണ്. ഇവിടെ  532 പേര്‍ക്ക് തുക നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *