October 22, 2026

കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ സഹായധനം കൈമാറി

0
IMG-20191128-WA0191.jpg
By ന്യൂസ് വയനാട് ബ്യൂറോ
  തലപ്പുഴ 44 ൽ കിഡ്നി മാറ്റി വെച്ചതിന് ശേഷം സാമ്പത്തിക ബാധ്യത മൂലം മൂന്ന് മാസം ചികിത്സ മുടങ്ങിപ്പോയ ഷൈജലെന്ന യുവാവിന് 
 മാനന്തവാടി കൈതാങ്ങ് ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച
4,90,000 രൂപ കൈമാറി. മാനന്തവാടി പ്രസ് ക്ലബ്ബിൽ വെച്ച് നടത്തിയ ചടങ്ങിലാണ് തുക കൈമാറിയത്.
പണം  ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന്  തലപ്പുഴയിലെ കാരുണ്യ പ്രവർത്തകരെ മാനന്തവാടി കൈതാങ്ങ് ചാരിറ്റി പ്രവർത്തകർ ഏൽപ്പിച്ചു. മഹല്ല് പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് ഹാജി, ആശാ വർക്കർ മിനി, ഷൈജലിന്റെ ഭാര്യ ജുബൈരിയ എന്നിവരുടെ പേരിലാണ് ജോയിൻറ് അക്കൗണ്ട് തുടങ്ങിയത്. ചടങ്ങിൽ കൺവീനർ റഷീദ് നീലാംബരി, ചെയർമാൻ ജോണി അറക്കൽ, മർച്ചന്റ്സ് അസോ. സെക്രട്ടറി മഹേഷ്  പി വി, ആസിഫ് ജോൺസൻ, ബഷീർ, ജലീൽ, മാനു 44 ജിജേഷ്, മുജീബ്, ആബിദ് ,ആശാ വർക്കർ മോഹനവല്ലി എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *