August 11, 2026

പുതുശേരി സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ 30നു തുടങ്ങും: രജതജൂബിലി ആഘോഷം സമാപനം എട്ടിന്

0
By ന്യൂസ് വയനാട് ബ്യൂറോ

പുതുശേരി: സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ  അമലോദ്ഭവത്തിരുനാള്‍ 30 മുതല്‍ ഡിസംബര്‍ എട്ടു വരെ ആഘോഷിക്കുമെന്നു വികാരി ഫാ.സുനില്‍ വട്ടുകുന്നേല്‍, കൈക്കാര•ാരായ വര്‍ഗീസ് ഓമാക്കര, ഫിലിപ്പ് അപ്പോഴിപറന്പില്‍, ജോസഫ് വാഴച്ചാംകുടിയില്‍, ഷിജു മാവുങ്കല്‍ എന്നിവര്‍ അറിയിച്ചു. 25 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, രജതജൂബിലി ആഘോഷം സമാപനം എന്നിവ തിരുനാള്‍ ദിനങ്ങളില്‍ നടത്തും. 
29നു വൈകുന്നേരം 5.30നു തിരുനാളിനു കൊടിയേറും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, നൊവേന. 30നു രാവിലെ എട്ടിനു 25 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ആഘോഷമായ കുര്‍ബാനയിലും നൊവേനയിലും മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.ഏബ്രഹാം നെല്ലിക്കല്‍ കാര്‍മികത്വം വഹിക്കും. ഡിസംബിര്‍ ഒന്നിനു രാവിലെ 7.30നു  രൂപത മതബോധന ഡയറക്ടര്‍ ഫാ.തോമസ് കാട്ടുതുരുത്തിയിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന. മൂന്നു മുതല്‍ ആറു വരെ വൈകുന്നേരം 5.30നു  വിശുദ്ധ കുര്‍ബാന, നൊവേന. ഏഴിനു വൈകുന്നേരം 5.30നു ആഘോഷമായ തിരുനാള്‍ സമൂഹബലി, സന്ദേശം, നൊവേന. മുന്‍ വികാരിമാരായ ഫാ.ചാണ്ടി പുനക്കാട്ട്, ഫാ.ഷാജി മുളവേലിക്കുന്നേല്‍, ഫാ.പോള്‍ കൊരണ്ടിയാര്‍കുന്നേല്‍, ഫാ.അഗസ്റ്റിന്‍ താന്നിയല്‍, ഫാ.കുര്യന്‍ കൊച്ചുപാറയ്ക്കല്‍, ഫാ.ജയിംസ് ചക്കിട്ടകുടി, ഫാ.ബിജോ കറുകപ്പള്ളി, ഫാ.ഡൊമനിക് വളകൊടിയില്‍ എന്നിവര്‍ കാര്‍മികരായിരിക്കും. രാത്രി 7.15നു സെന്റ് തോമസ് ദേവാലയത്തിലേക്കു പ്രദക്ഷിണം, ലദീഞ്ഞ്. തിരുനാള്‍ സന്ദേശംവലിയകൊല്ലി വികാരി ഫാ.ജെറി ഓണംപള്ളി. 8.30നു പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം, വാദ്യമേളം. 
രജതജൂബിലി സമാപന ദിനമായ എട്ടിനു രാവിലെ 9.30നു രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, രജത ജൂബിലി സ്മാരക സെമിത്തേരി വെഞ്ചരിപ്പ്. 11.15നു ലദീഞ്ഞ്, പ്രദക്ഷിണം. തുടര്‍ന്നു സമാപനാശിര്‍വാദം, നേര്‍ച്ചകാഴ്ചകള്‍, വാദ്യമേളം, സ്‌നേഹവിരുന്ന്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *