August 11, 2026

നോര്‍ത്ത് സോണ്‍ പുരുഷ- വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

0
IMG-20191128-WA0164.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: റാസ്സ് പനമരവും പാരഡൈസ് കെല്ലൂരും സംയുക്തമായി നടത്തുന്ന കേരള സ്റ്റേറ്റ് നോര്‍ത്ത് സോണ്‍ പുരുഷ, വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ ഡിസംബര്‍ ആറ് വരെ പനമരം പഞ്ചായത്ത് സ്റ്റഡിയത്തില്‍ നടത്തുന്നുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്തരിച്ച സ്റ്റേറ്റ് വോളിബോള്‍ താരം ജെ എസ് ശ്രീരാമിന്റെ നാമധേയത്തിലുള്ള സ്‌റ്റേഡിയത്തില്‍ വൈകുന്നേരം ആറ് മണി മുതലാണ് മത്സരം. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകുന്നരം ആറ് മണിക്ക് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിക്കും. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വില്‍സണ്‍ അധ്യക്ഷത വഹിക്കും. പാലക്കാട്,തൃശൂര്‍,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,വയനാട്,കാസര്‍ഗോഡ് എന്നീ ജില്ലകളിലെ പുരുഷ,വനിത ടീമുകള്‍ക്കു വേണ്ടി ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കസ്റ്റംസ്, കേരള പോലിസ്,കെ എസ് ഇ ബി, ഇന്ത്യന്‍ പോസ്റ്റല്‍ എന്നീ ക്ലബുകളിലെ താരങ്ങള്‍ മാറ്റുരക്കും. സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി ബി ശിവന്‍, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹമീദ്, കുനിയില്‍ അസീസ്, എം പി ഹരിദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *