May 1, 2024

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി വീണ്ടും അനിശ്ചിതത്വത്തിലേക്ക്: സര്‍ക്കാര്‍ ഇടപെടണം: ആക്ഷന്‍ കമ്മിറ്റി.

0
Img 20191128 Wa0199.jpg
പടിഞ്ഞാറത്തറ: ഒരുപാട് കാലത്തെ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി പ്രവൃത്തി ആരംഭിച്ച കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങളാലാണ് മറ്റ് നാല് റോഡുകള്‍ക്കൊപ്പം ഈ റോഡിനും കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പണി എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം എ ജോസഫ്, മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. 
തുടങ്ങിയ കാലം മുതല്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് റോഡ് പ്രവൃത്തി മുമ്പോട്ട് പോയിരുന്നത്. വീതി കുറഞ്ഞ ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേസുകള്‍ വന്നതും ക്വാറി നിയന്ത്രണങ്ങള്‍ വഴി നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാനുണ്ടായ ബുദ്ധിമുട്ടുകളും ഇടക്കാലത്ത് കാലതാമസമുണ്ടായതിന് കാരണമായിരുന്നു. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റികളും ഇടപെട്ട് കുറേയേറെ പ്രശ്നങ്ങള്‍ പരിഹരിച്ചതിനാല്‍ പ്രവൃത്തികള്‍ മുമ്പോട്ട് പോകുകയായിരുന്നു. കുറച്ച് പേര്‍ കേസുകള്‍ പിന്‍വലിച്ചെങ്കിലും നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. അതിനിടയിലാണ് ഈ ഉത്തരവ് കൂടി വന്നത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് കഷ്ടതയനുഭവിക്കുന്നത്. കേടുപാടുകള്‍ പറ്റുന്നതും ടയറുകള്‍ പൊട്ടുന്നതടക്കമുള്ള പ്രശ്നങ്ങള്‍ കൊണ്ട് ബസുകളുടെ ട്രിപ്പുകള്‍ മുടങ്ങുന്നതും പതിവാണ്. രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിന് പോലും കഴിയാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട്, സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് പുനരാരംഭിച്ച് ഈ പ്രദേശത്തിന്‍റെ യാത്രാ ക്ലേശം പരിഹരിക്കണമെന്നും കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു.
കൊച്ചി ക്യാന്‍സര്‍ സെന്‍ററിന്‍റെ കെട്ടിടം ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കിഫ്ബി ഇറക്കിയ ഉത്തരവിലാണ് അഞ്ച് റോഡുകള്‍ക്ക് കൂടി സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *