August 11, 2026

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

വിവിധ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും 2020 ജൂണില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബിരുദം. പ്രായം 2020 ആഗസ്റ്റ് 1 ന് 21 വയസ് പൂര്‍ത്തിയാകണം 32 വയസ് കവിയരുത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും വയസിളവ് ലഭിക്കും.  വിശദ വിവരങ്ങളും അപേക്ഷ ഫോറവും www.kile.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 10നകം ലഭിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *