August 13, 2026

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11ന് മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ദേശ് രക്ഷാ മാര്‍ച്ച് .

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 11ന് നടത്തുന്ന ദേശ് രക്ഷാ മാര്‍ച്ച് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കും. മൂന്ന് മാര്‍ച്ചുകളും കല്‍പ്പറ്റയില്‍ സമാപിക്കും. വൈത്തിരിയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലേയും, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലേയും പ്രവര്‍ത്തകര്‍ അണിനിരക്കും. ജില്ലാ ലീഗ് പ്രസിഡണ്ട് പി.പി.എ കരീം ക്യാപ്റ്റനും, കല്‍പ്പറ്റ മണ്ഡലം ലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ വൈസ് ക്യാപ്്റ്റനും, ജനറല്‍ സെക്രട്ടറി ടി ഹംസ ഡയരക്ടറുമായിരിക്കും.
 കമ്പളക്കാട് നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ മാനന്തവാടി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും, മാനന്തവാടി മുനിസിപ്പാലിറ്റിയിലേയും, കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിലേയും പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജില്ലാലീഗ് ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ക്യാപ്റ്റനും, മണ്ഡലംലീഗ് പ്രസിഡണ്ട് എന്‍ നിസാര്‍ അഹമ്മദ് വൈസ് ക്യാപ്റ്റനും, ജനറല്‍സെക്രട്ടറി പി.കെ അസ്മത്ത് ഡയരക്ടറുമാണ്. 
 കാക്കവയലില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും, ബത്തേരി മുനിസിപ്പാലിറ്റിയിലേയും, കല്‍പ്പറ്റ മണ്ഡലത്തിലെ മുട്ടില്‍ പഞ്ചായത്തിലെയും പ്രവര്‍ത്തകരാണ് പങ്കെടുക്കുക. ജില്ലാ ലീഗ് ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍ ക്യാപ്റ്റനും, പ്രസിഡണ്ട് പി.പി അയ്യൂബ് വൈസ്‌ക്യാപ്റ്റനും, ജനറല്‍ സെക്രട്ടറി എം.എ അസൈനാര്‍ ഡയരക്ടറുമായാണ് മാര്‍ച്ച് നടത്തുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *