April 29, 2024

കല്‍പ്പറ്റ മഹോത്സവം: പന്തല്‍ പ്രവര്‍ത്തി ഉദ്ഘാടനം ഇന്ന്

0
 
കല്‍പ്പറ്റ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത്  പ്രവര്‍ത്തിക്കുന്ന ജനം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച കല്‍പ്പറ്റ മഹോത്സവത്തിന്‍റെ പന്തല്‍ പ്രവര്‍ത്തി ഉദ്ഘാടനം ജനുവരി രണ്ടിന് വ്യാഴാഴ്ച നടക്കും. കാലത്ത് 11മണിക്കാണ് പരിപാടി. ജനുവരി 10മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് പ്രദര്‍ശനം നടക്കുക. കല്‍പ്പറ്റ ബൈപാസ്സ് റോഡില്‍ വിശാലമായ ഗ്രൗണ്ടില്‍ ആണ് പ്രദര്‍ശനം. പ്രദര്‍ശനത്തോട് അനുബന്ധിച്ചു  വൈവിധ്യമാര്‍ന്ന സംഗീത-കലാപരിപാടികളും ഉണ്ടാകും. സാമൂഹ്യ-സാംസ്കാരിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വങ്ങളെ ഓരോദിവസവും നടക്കുന്ന ചടങ്ങില്‍ ആദരിക്കും. ലോകോത്തര നിലവാരമുള്ള അലങ്കാര മത്സ്യങ്ങളുടെ ബൃഹത്തായ ശേഖരമാണ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷകം. അപൂര്‍വ്വമായി മാത്രം കാണാറുള്ള വിദേശ പക്ഷികളുടെ പ്രദര്‍ശനം എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിനോദത്തിനും ഉല്ലസിക്കാനുമുള്ള അമ്യൂസ്മെന്‍റ് പാര്‍ക്ക് വര്‍ണാഭമായി സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ കുണ്ടായിത്തോടിന്‍റെ നേതൃത്വത്തില്‍ ഭക്ഷ്യയോഗ്യമായ പുഴുക്കളുടെ പ്രദര്‍ശനമാണ് എക്സ്പോയിലെ ശ്രദ്ധേയമായ മറ്റൊരു ഇനം. രണ്ടര ലക്ഷം പുഴുക്കളുടെ ശേഖരമാണ് ഇവിടെ ഒരുക്കുന്നത്. രുചികരമായ ഭക്ഷ്യമേള എക്സ്പോയുടെ മറ്റൊരു പ്രത്യേകതയാണ്. വിവിധ വിപണന സ്റ്റാളുകള്‍ പ്രദര്‍ശനമേളയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 11മുതല്‍ രാത്രി  മുതല്‍ 9.30 വരെയാണ് പ്രദര്‍ശനസമയം. ടിക്കറ്റ് വില 50രൂപയാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ടിക്കറ്റുകള്‍ വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുമെന്ന് ജനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റാഫി പുടിയകടവ്, സെക്രട്ടറി നിസാര്‍ ഒളവണ്ണ എന്നിവര്‍ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *