March 29, 2024

‘ വനിതാ ഘടകപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പും ജെൻഡർ ബജറ്റും ‘ : സെമിനാർ സംഘടിപ്പിച്ചു

0
Img 20200109 210115.jpg
 കൽപ്പറ്റ:
വയനാട് ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷൻ വയനാടും സംയുക്തമായി ' വനിതാ ഘടകപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പും ജെൻഡർ ബജറ്റും ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ  നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനില തോമസ്., മിനി, എ.ദേവകി, മെമ്പർ ഓമന ടീച്ചർ ,നഗരസഭ ചെയർപേഴ്സൺ
സനിത ജഗദീഷ്, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് നാസർ വെങ്ങപ്പള്ളി, ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര,കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. സാജിത എന്നിവർ സംസാരിച്ചു.കില ഫാക്കൽറ്റി ഡോ.അമൃത സെഷൻ നയിച്ചു.വനിത ഘടകപദ്ധതിയിൽ കാലങ്ങളായി നടന്നു വരുന്നത് നിലവിലുള്ള പ്രൊജക്ടുകളുടെ കൂടെ വനിത എന്ന് ചേർക്കലാണ്. അതിന് മാറ്റം വരേണ്ടതുണ്ട്.ലിംഗസമത്വം ഉയർത്തുന്ന രീതിയിൽ വനിതകളുടെ അരക്ഷിതാവസ്ഥ മാറ്റുവാനും ജീവിത നിലവാരം ഉയർത്തുന്നതിനും തക്ക വിധത്തിലുള്ള നൂതന പദ്ധതികൾ പഞ്ചായത്തുകളിൽ പഠനം നടത്തി ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്ന് അവർ പറഞ്ഞു.ജെൻഡർ ബജറ്റ് ആദ്യം നടപ്പിലാക്കിയ മൂപ്പൈനാട് പഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കില ഫാക്കൽറ്റിയുമായ  യാഹ്യാ ഖാൻ
തലക്കൽ അനുഭവങ്ങൾ പങ്കുവെച്ചു.: വയനാട് ജില്ല – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലേയും അദ്ധ്യക്ഷൻ മാർ, ഉപാദ്ധ്യക്ഷൻ മാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, സെക്രട്ടറി, വനിതാ ഘടകപദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർക്കു വേണ്ടി സംഘടിപ്പിച്ച സെമിനാറിന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ നന്ദി  പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *