April 25, 2024

എല്ലാവര്‍ക്കും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

0
Manathavady Block Life Mission Kusumbasangamam Manthri V S Sunilkumar Ulkhadanam Cheyunnu 1.jpg


മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ .ഒ.ആര്‍.കേളു അധ്യക്ഷത വഹിച്ചു. 2571 വീടുകളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഇതിനോടകം പൂര്‍ത്തീകരിച്ചത്. നമ്മുടെ നാടിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി അങ്ങേയറ്റം ഊര്‍ജസ്വലതയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. മൂന്നാം ഘട്ടത്തോടെ എല്ലാവര്‍ക്കും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ് , കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഐ.ടി., ഫിഷറീസ് ,വ്യവസായം ,പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ,ക്ഷീരവികസനം ,ആരോഗ്യം ,റവന്യൂ ,ശുചിത്വമിഷന്‍, വനിത ശിശുവികസനം ,ഗ്രാമവികസനം , കുടുംബശ്രീ, ലീഡ് ബാങ്ക്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സ്ഥാപനങ്ങളും ഗുണഭോക്താകള്‍ക്കായി വിവിധ സേവനങ്ങളൊരുക്കി അദാലത്തില്‍ സജീവമായി. വീടുകള്‍ക്കൊപ്പം ഗുണഭോക്താക്കള്‍ക്ക് ജീവിതോപാദികളും കണ്ടെത്തി നല്‍കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിട്ടത്.ആയിരത്തോളം ഗുണഭോക്താകള്‍ സംഗമത്തില്‍ പങ്കെടുത്തു. കൃഷി വകുപ്പിന്റെ ജീവനം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാരുണ്യ ഐ കെയര്‍ ഫൗണ്ടേഷന്റെയും പ്രേജക്ട് വിഷന്റെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, ലൈഫ്മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.സിബി വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ , ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ് , ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി. വിജയകുമാര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ കെ. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *