May 9, 2024

ആര്‍ദ്രവിദ്യാലയം: പ്രഥമശുശ്രൂഷയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു

0


ആരോഗ്യകേരളം വയനാട് ആവിഷ്‌കരിച്ച ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രഥമശുശ്രൂഷയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ് (ഐ.എസ്.എ), ഇന്ത്യന്‍ റെസുസിറ്റേഷന്‍ കൗണ്‍സില്‍ (ഐ.ആര്‍.സി) എന്നിവയുടെ സഹകരണത്തോടെ ഇന്നും നാളെയുമായി (ജനുവരി 11, 12) കലക്ടറേറ്റിലെ എ.പി.ജെ. ഹാളിലാണ് ബി.സി.എല്‍.എസ് (ബേസിക് കാര്‍ഡിയോ പള്‍മനറി ലൈഫ് സപ്പോര്‍ട്ട്) പരിശീലനം നടക്കുക. വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 200 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഡി.എം.ഒ. ഡോ. ആര്‍ രേണുക അധ്യക്ഷത വഹിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് പദ്ധതി വിശദീകരിക്കും. 
    ഇന്ത്യന്‍ റെസുസിറ്റേഷന്‍ മാര്‍ഗരേഖ പ്രകാരം രാജ്യത്തെ മികച്ച പരിശീലകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായി ഐ.ആര്‍.സിയില്‍ നിന്നുള്ള ഡോ. ബാബു വര്‍ഗീസ്, ഡോ. ഇ.കെ.എം. അബ്ദുള്‍ നാസര്‍, ഡോ. ബിനില്‍ ഐസക് മാത്യു, ഡോ. പി ശശിധരന്‍, ഡോ. മഞ്ജിത് ജോര്‍ജ്, ഡോ. വിനോദ് എസ് നായര്‍, ഡോ. വിജീഷ് വേണുഗോപാല്‍, ഡോ. ഡൊമിനിക് മാത്യു, ഡോ. രഞ്ജു നൈനാന്‍, ഡോ. തസ്ലീം ആരിഫ്, ഡോ. പോള്‍ ഒ റാഫേല്‍, ഡോ. സല്‍മാന്‍, ഡോ. കൃഷ്ണന്‍ ജിതേന്ദ്രനാഥ്, ഡോ. ചന്ദ്രന്‍ എന്നിവര്‍ ജില്ലയിലെത്തി. 
    പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായതിനെ തുടര്‍ന്നാണ് ആരോഗ്യകേരളം വയനാട് ആര്‍ദ്രവിദ്യാലയം പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിലെ 80,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കുകയെന്നതാണ് ലക്ഷ്യം. ആദ്യഘട്ടമായി എറണാകുളം ആസ്ഥാനമായ ഹെല്‍പ് ഫോര്‍ ഹെല്‍പ്ലെസിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ 150ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി മാസ്റ്റര്‍ ട്രെയിനര്‍മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബി.സി.എല്‍.എസ് പരിശീലന പരിപാടി നടത്തുന്നത്. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *