April 24, 2024

ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ പുതിയ റെക്കോർഡിലേക്ക്: സ്വന്തമായി ഇനി മ്യൂസിയവും.

0
Img 20200114 Wa0161.jpg
 ബത്തേരി:സ്വന്തമായി മ്യൂസിയമുള്ള ജില്ലയിലെ ആദ്യ സ്കൂളായി മാറാൻ ഒരുങ്ങുകയാണ് ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ. വയനാടിന്റെ പാരമ്പര്യവും പഴയതലമുറയുടെ ജീവിതവും തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയും വിധത്തിലാണ് ‘പൈതൃക മ്യൂസിയം ഒരുങ്ങുന്നത്. ഒരു കാലഘട്ടത്തിൽ മലയാളികളുടെ  നിത്യജീവിതത്തിൽ ഉണ്ടായ ഉപകരണങ്ങൾ വരും തലമുറയും കാണട്ടെ എന്ന ലക്ഷ്യമാണ് മ്യൂസിയം ഒരുക്കുന്നതിന് പിന്നിലെന്ന്  പ്രഥമാധ്യാപകൻ എൻ.യു. ടോമി പറഞ്ഞു.
പതിറ്റാണ്ടുകൾ പഴക്കമുള്ള കാർഷിക-ഗാർഹിക ഉപകരണങ്ങൾ, ആദിവാസികളുടെ തനത് ഉപകരണങ്ങൾ, ഫോസിലുകൾ, നാണയങ്ങൾ, താളിയോലകൾ, ആദ്യകാല റേഡിയോകൾ, ക്ലോക്കുകൾ, വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സ്റ്റാമ്പുകൾ തുടങ്ങിയ പുരാതന-പൈതൃക വസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നാടിന്റെ പൈതൃകവും ചരിത്രവും മനസിലാക്കാനും പഠിക്കുവാനും വേണ്ടി മൂന്നുവർഷം മുൻപാണ്  സ്കൂളിൽ പൈതൃകമ്യൂസിയം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇവിടുത്തെ  വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് പൈതൃക വസ്തുക്കൾ ശേഖരിച്ചത്. 
സ്കൂൾ അങ്കണത്തിലെ പ്രത്യേക കെട്ടിടത്തിലാണ് പൈതൃകമ്യൂസിയം ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 11-ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മ്യൂസിയം ഉദ്ഘാടനം ചെയ്യും.പി.ടി.എ. പ്രസിഡന്റ് എം.എസ്. വിശ്വനാഥൻ, വൈസ് പ്രസിഡന്റ് പി.കെ. സത്താർ, ഷാജൻ സെബാസ്റ്റ്യൻ, കെ.പി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *