August 14, 2026

പുതുശേരിക്കടവ് പള്ളിപെരുന്നാൾ 24 ന് ആരംഭിക്കും

0
photo.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാൾ 24  ന് (വെള്ളി) ആരംഭിക്കും. ടൗണിൽ നവീകരിക്കുന്ന കുരിശിൻതൊട്ടിയുടെ നിർമാണ പ്രവർത്തിയുടെ ശിലാസ്ഥാപന കർമ്മവും നടക്കും. 24 ന് വൈകിട്ട്
ട 5:30ന് വികാരി ഫാ. ഷിൻസൺ മത്തോക്കിൽ കൊടി ഉയർത്തും. തുടർന്ന് സന്ധ്യാ പ്രാർത്ഥനയും ഭക്തസംഘടനാ വാർഷികവും നടക്കും.25 ന് ശനിയാഴ്ച രാവിലെ 8.30 ന് വി. മൂന്നിൽന്മേൽ കുർബ്ബാന. ഫാ. ഷിബു കുറ്റിപറിച്ചേൽ, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ.വർഗീസ് താഴത്തെക്കുടി എന്നിവർ കാർമികത്വം വഹിക്കും. 
11 മണിക്ക് ടൗൺ കുരിശിങ്കലേക്ക് പ്രദക്ഷിണവും കുരിശ് നിർമാണ പ്രവർത്തിയുടെ ശിലാസ്ഥാപനവും നടക്കും. ആശിർവാദം, നേർച്ചഭക്ഷണം എന്നിവയോടെ പെരുന്നാൾ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *