May 16, 2024

അമ്മ മക്കളോട് രേഖ ചോദിക്കുന്നതിന് സമാനമാണ് ഇന്ന് ഇന്ത്യയിലെ അവസ്ഥയെന്ന് ഒ.കെ. ജോണി.

0
Img 20200120 Wa0192.jpg
 അമ്മ മക്കളോട് ബന്ധം തെളിയിക്കാൻ രേഖ ചോദിക്കുന്നതിന് സമാനമാണ് ഇന്ത്യ ക്കാരോട് പൗരത്വത്തിനായി രേഖ ആവശ്യപ്പെടുന്നെതെന്ന് എഴുത്തുകാരൻ  ഒ.കെ. ജോണി .
അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടാക്കി ഭരണഘടന മരവിപ്പിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്.
വേട്ടക്കാരോടൊപ്പമല്ല ഇരകളോടൊപ്പമാണ് ഇന്ത്യയിലെ മതേതര വിശ്വാസീകളെന്ന് പ്രക്ഷോഭങ്ങൾ തെളിയിക്കുന്നു. ഭരണഘടനാ സംരക്ഷണ ദിന ഉപവാസം കൽപ്പറ്റയിൽ മുതിർന്ന മാധ്യമ പ്രവർത്തകനും ചലചിത്ര പ്രവർത്തകനും
എഴുത്തുകാരനുമായ ഒ.കെ.ജോണി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി. മുൻ പ്രസിഡൻ്റ് കെ.എൽ.പൗലോസ് , ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ് പി.കെ. അബുബക്കർ , സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.മധു, ജമാ അത്ത് ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ടി.പി. യൂനുസ് , ന്യൂനപക്ഷ സമിതി ചെയർമാൻ ഹാരിസ് ബാഖവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉഷതമ്പി
കെ.എൻ.എം. ജില്ലാ പ്രസിഡൻ്റ് പോക്കർ ഫാറുഖി, എം.എസ്.എസ്.സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തിൽ, എം. ഇ.എസ് പ്രസിഡൻ്റ് എം.മുഹമ്മദ് മാസ്റ്റർ.പൊറളോത്ത് അഹമ്മദ് ഹാജി, എൻ.കെ.സലാം, മുഹമ്മദ് പഞ്ചാര , ഉസ്മാൻ പള്ളിയിൽ | വി.ടി.ഹുസൈൻ പ്രസംഗിച്ചു.
ജില്ലാ പ്രസിഡൻ്റ് പി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.അബ്ദുല്ല താനേരി സ്വാഗതവും അഷ്റഫ് പാറക്കണ്ടി നന്ദിയും പറഞ്ഞു.
എ.ജി.മുഹമ്മദ് ഫാറൂഖ്, എ.കെ.ഹർഷൽ, സലീം അറക്കൽ, മുണ്ടോളി പോക്കു , പി.എം.ബഷീർ, കെ.ഇബ്രാഹിം ഹാജി, സി.എച്ച്.ഹമീദ്. കെ.എം.അബ്ദുല്ല നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *