April 26, 2024

കായിക പ്രതിഭകൾക്കായി സ്പോര്‍ട്സ് ഹോസ്റ്റല്‍ തിരെഞ്ഞെടുപ്പ്

0
                                         
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ വിവിധ        ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, പ്ലസ്-വണ്‍, കോളേജ് സ്പോര്‍ട്സ് അക്കാദമികളിലേക്കും, എലൈറ്റ്, ഓപറേഷന്‍ ഒളിമ്പ്യ സ്കീമുകളിലേക്കും സ്കൂള്‍,  പ്ലസ് വണ്‍, ഒന്നാംവര്‍ഷ ഡിഗ്രി കോഴ്സില്‍ പ്രവേശനം ലഭിക്കുന്നതിനായി കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ കായിക പ്രതിഭകളെ   തെരഞ്ഞെടുക്കുന്നു. 2020 ജനുവരി 27-ന് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലും, 28-ന് കോഴിക്കോട് ഫിസിക്കല്‍            എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടിലുമായി നടത്തപ്പെടുന്ന ഹോസ്റ്റല്‍ തിരഞ്ഞെടുപ്പില്‍ വയനാട്       ജില്ലയിലെ കായികതാരങ്ങള്‍ക്ക് പങ്കെടുക്കാം. 
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി അത്ലറ്റിക്സ്, ഫുട്ബോള്‍, വോളീബോള്‍, ആര്‍ച്ചറി എന്നീ കായിക ഇനങ്ങളില്‍ ജില്ലാതല സെലക്ഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും, മറ്റു കായികയിനങ്ങളായ            ബാസ്ക്കറ്റ്ബോള്‍, ഹാന്‍റ്ബോള്‍, നീന്തല്‍, ബോക്സിംഗ്, കബഡി,         ഖോ-ഖോ, ജൂഡോ, ഫെന്‍സിംഗ്, ഗുസ്തി, തയ്ഖ്വാണ്‍ഡോ, സൈക്കിളിംഗ്, നെറ്റ്ബോള്‍,ഹോക്കി, വെയ്റ്റ്ലിഫ്റ്റിംഗ്, സോഫ്റ്റ് ബോള്‍ എന്നീ കായിക    ഇനങ്ങളില്‍ മേല്‍ പറഞ്ഞ സെന്‍ററുകളില്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. കനോയിംഗ് കയാക്കിംഗ്,      റോവിംഗ് ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസ് സ്കൂളില്‍ വെച്ച് ഫെബ്രുവരി 2 ന് സെലക്ഷന്‍ നടത്തുന്നതാണ്.  വെയ്റ്റ്ലിഫ്റ്റിംഗ്, സോഫ്റ്റ്ബോള്‍ എന്നീ ഇനങ്ങളില്‍  കോളേജുതലത്തില്‍ മാത്രമേ സെലക്ഷന്‍ ഉണ്ടാവുകയുളളൂ.
 എലൈറ്റ് സക്മീലേക്ക് അത്ലറ്റിക്സ് , വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍ എന്നീ കായിക ഇനങ്ങളിലേക്കും ഓപ്പറേഷന്‍ ഒളിമ്പ്യ സ്കീമിലേക്ക് ബോക്സിംഗ്, ഫെന്‍സിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിലായാണ് സെലക്ഷന്‍ നടത്തുന്നത്.
മറ്റ് കായിക ഇനങ്ങളില്‍ സ്കൂള്‍ ഹോസ്റ്റലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കായികതാരങ്ങള്‍ നിലവില്‍ 6,7 ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം.  2020-21 അധ്യായനവര്‍ഷം 14 വയസ്സ് കഴിയാന്‍ പാടില്ല.                       
 
9-ാം ക്ലാസിലേക്ക് സെലക്ഷനില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ സംസ്ഥാന/ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയവര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ അഹര്‍തയുളളൂ.  പ്ലസ്-വണ്‍ കോളേജ് ഹോസ്റ്റലിലേക്ക് സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിഗത ഇനത്തില്‍  സംസ്ഥാന തലത്തില്‍   6-ാം സ്ഥാനവും, ടീമിനത്തില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്തവരുമായിരിക്കണം.  
സ്കൂള്‍ ഹോസ്റ്റല്‍ തെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കായികതാരങ്ങള്‍ക്ക് ബാസ്ക്കറ്റ്ബോള്‍ വിഭാഗത്തില്‍  ആള്‍ക്കുട്ടികള്‍ക്ക്  മിനിമം 170 സെ.മി.      പൊക്കവും, പെണ്‍കുട്ടികള്‍ക്ക് 165 സെ.മി പൊക്കവും, വാട്ടര്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്ക് 165 സെ.മി പൊക്കവും, പെണ്‍കുട്ടികള്‍ക്ക്        160 സെ.മി. പൊക്കവും ഉണ്ടായിരിക്കണം.      
 പ്ലസ്-വണ്‍, കോളേജ്  ഹോസ്റ്റല്‍ തെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കായികതാരങ്ങള്‍ക്ക് ബാസ്ക്കറ്റ്ബോള്‍ വിഭാഗത്തില്‍  ആള്‍ക്കുട്ടികള്‍ക്ക്  മിനിമം 180 സെ.മി. പൊക്കവും, പെണ്‍കുട്ടികള്‍ക്ക് 170 സെ.മി പൊക്കവും,ബാള്‍ ഹാന്‍റലര്‍ ആണ്‍കുട്ടികള്‍ക്ക് 170 സെ.മി പൊക്കവും, പെണ്‍കുട്ടികള്‍ക്ക് 165 സെ.മി പൊക്കവും,  വാട്ടര്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്ക് 170 സെ.മി പൊക്കവും  , പെണ്‍കുട്ടികള്‍ക്ക് 165 സെ.മി. പൊക്കവും ഉണ്ടായിരിക്കണം.      
സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന കായിക     താരങ്ങള്‍ സ്പോര്‍ട്സ് കിറ്റ്, കായിക രംഗത്തെ പ്രാവീണ്യം എന്നിവ        തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ്,  പഠിക്കുന്ന ക്ലാസ് എന്നിവ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്,  2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തെരെഞ്ഞെടുപ്പ് കേന്ദ്രത്തില്‍ രാവിലെ 8 മണിക്ക് മുമ്പായി ഹാജരാകേണ്ടതാണെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.     കുടുതല്‍ വിവരങ്ങള്‍ക്ക് 202658 എന്ന ഫോണ്‍    നമ്പറില്‍ ലഭ്യമാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *