September 24, 2026

കല്ലുക്കെണി ഗവണ്മെന്റ് എൽ. പി സ്കൂളിൽ പഞ്ചായത്ത് തല പഠനോത്സവം നടത്തി.

0
IMG-20200301-WA0115.jpg
By ന്യൂസ് വയനാട് ബ്യൂറോ
 സമുചിതമായി ആഘോഷിച്ചു :മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കല്ലുക്കെണി ഗവണ്മെന്റ് എൽ. പി സ്കൂളിൽ  പഞ്ചയാത്ത് തല പഠനോത്സവം കുട്ടികളുടെ  നേതൃത്വത്തിൽ വിജയകരമായി നടന്നു. പി. ടി. എ. പ്രസിഡന്റ്‌ വിജയൻ അധ്യക്ഷനായ ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ  അബ്ദുൽ റസാഖ് സ്വാഗതം പറയുകയും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌   ആർ യമുന ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. വാർഡ് മെമ്പർ ജോളി സ്കറിയ മുഖ്യ പ്രഭാഷണം നടത്തുകയും സി. ആർ. സി കോർഡിനേറ്റർ  അനുശ്രീ പഠനോത്സവത്തിന്റെ ലക്ഷ്യത്തെകുറിച്ചു വിശദീകരണം നൽകുകയും ചെയ്തു. തുടർന്ന് സീനിയർ അസിസ്റ്റന്റ്  രാസ്‌വി.  ആർ പഠനോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. അദ്ധ്യാപികമാരായ സൈഫുന്നീസ. പി, രേഷ്മ, അർച്ചന എന്നിവർ ആശംസപറയുകയും സ്റ്റാഫ്‌ സെക്രട്ടറി ശരണ്യ. എൻ. കെ  ചടങ്ങിൽ നന്ദി പറയുകയും ചെയ്തു. തുടർന്ന് കുട്ടികൾ പഠനത്തിലൂടെ ആർജിച്ചെടുത്ത മികവുകളായ സ്കിറ്റ്, സെമിനാർ, പരീക്ഷണങ്ങൾ തുടങ്ങിയവ വേദിയിൽ തത്സമയം അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *