September 26, 2026

വെള്ളമുണ്ടയിൽ ദേശീയ എക്സെെസ് വാരാചരണവും ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരണവും നടത്തി

0
IMG-20200301-WA0149.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : നെഹ്റു യുവ കേന്ദ്രയുടെയും വെള്ളമുണ്ട പബ്ലിക് ലെെബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വിമുക്തി, ജനമെെത്രി എക്സെെസ് എന്നിവയുടെ സഹകരണത്തോടെ ദേശീയ എക്സെെസ് ദിനാചരണവും ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരണവും നടത്തി. സക്കീന കുടുവ ഉദ്ഘാടനം നിർവ്വഹിച്ചു. മിഥുൻ മുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു.  എക്സെെസ് ഇൻസ്പെക്ടർ പി എ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പി എ പ്രകാശ്, ശ്രീജേഷ് പി പി, സുരേഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. കെ സന്തോഷ്, പ്രിൻസ് റ്റി ജി, നാഷണൽ യൂത്ത് വോളന്റിയർ കെ എ അഭിജിത്ത്, സക്കീർ കെ എ എന്നിവർ സംസാരിച്ചു. എം. മണികണ്ഠൻ സ്വാഗതവും ശാന്തകുമാരി പി പി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *