May 15, 2024

സംസ്ഥാന ബാലസാഹിത്യ പുരസ്‌കാര ജേതാവിന് തരിയോട് ജി എല്‍ പി സ്കൂളിന്‍റെ ആദരം

0
Picsart 03 01 02.19.20.jpg
കാവുംമന്ദം: 2019 ലെ മികച്ച പുസ്തക ചിത്രീകരണത്തിനുള്ള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച എന്‍ ടി രാജീവിനെ തരിയോട് ജി എല്‍ പി സ്കൂള്‍ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്‍റണി പൊന്നാട അണിയിച്ചു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പസിദ്ധീകരിച്ച മൂങ്ങാച്ചിക്കുഞ്ഞ് എന്ന ബാലസാഹത്യ  കൃതിയിലെ വരകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
2018ല്‍ കോട്ടയത്ത് വെച്ച്  നടന്ന ദര്‍ശ്ശന അന്താരാഷ്ട്ര 
പുസ്തകമേളയിലും ഇതേ പുസ്തകത്തിന് ചിത്രീകരണത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. .2005ലെ ഭീമ ബാലസാഹിത്ത്യ പുരസ്‌കാരം, 2013 ലെ മികച്ച ചിത്രപുസ്തകത്തിനുള്ള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം എന്നിങ്ങനെ നിരവധി അഗീകാരങ്ങള്‍ രാജീവിന്റെ രചനകള്‍ക്ക് മുമ്പും ലഭിച്ചിട്ടുണ്ട്.  സംസ്ഥാന ബാലസാഹിത്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ നാഷണല്‍ ബുക് ട്രസ്റ്റ്, മലയാളമിഷണ്‍, സംസ്ഥാന ബാലാവകാശ കമ്മീഷണ്‍, എസ്.സി.ഇ.ആര്‍.ടി, ഡി.പി.ഐ തുടങങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുടെ ബാല പ്രസിദ്ധീകരണങ്ങളില്‍  ചിത്രീകരണവും രൂപകല്പനയും ചെയ്തിട്ടുള്ള രാജീവ്, ആറ് ബാലസാഹിത്ത്യകൃതികളും രചിച്ചിട്ടുണ്ട്. 2018 ലെ മികച്ച രൂപകല്പനയ്കുള്ള ദര്‍ശ്ശന അന്താരാഷ്ട്ര പുരസ്‌കാരവും രാജീവിന്റെ ആനക്കാര്യം എന്ന പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാസികയിലെ ഏറെ ശ്രദ്ധേയമായ സ്‌കൂള്‍ ഡേയ്‌സ് എന്ന കാര്‍ട്ടൂണ്‍ പംക്തി രാജീവിന്റേതാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ആര്‍ട്‌സില്‍ നിന്ന് അപ്ലൈഡ് ആര്‍ട്‌സില്‍ ബിരുദം നേടിയതിന് ശേഷം പത്ര-മാധ്യമരംഗത്തും, പരസ്യ ഏജന്‍സികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനും, പിണങ്ങോട്-പന്നിയോറ സ്വദേശിയുമാണ്. 
കെ എന്‍ ഗോപിനാഥന്‍, തോമസ്, സന്തോഷ് കോരംകുളം, സിനി അനീഷ്, ലീന ബാബു, സി പി ശശികുമാര്‍, സി സി ഷാലി, പി ബി അജിത, ഷമീന ഫൈസല്‍, ടി സുനിത, സൗമ്യ ലോപ്പസ്, സില്‍ന, വി പി ചിത്ര, എം ബി അമൃത, സ്മൈല ബിനോയ്, ജസീന ജംഷിദ്, കെ വി മനോജ്, കണ്ണന്‍, രഞ്ജിനി അനീഷ്, ഷരീഫ സുലൈമാന്‍, ഷംന ഹംസ, ഷീന, രാഖിയ, ഡയാന, രാധിക, പ്രജുഷ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി കെ റോസ്‌ലിന്‍ സ്വാഗതവും എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *