April 20, 2024

23 സ്ഥലങ്ങളിൽ നാളെ വൈദ്യുതിയുണ്ടാവില്ല.

0
വൈദ്യുതി മുടങ്ങും
പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാറ, വേലിയമ്പം, മരകാവ്, കുറിച്ചിപ്പറ്റ, ആലൂര്‍കുന്ന്, ചേകാടി, വെളുകൊല്ലി, വെട്ടത്തൂര്‍, പാക്കം, ഭൂതാനം എന്നിവിടങ്ങളില്‍   മാര്‍ച്ച് 3  (ചൊവ്വാഴ്ച ) രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗീകമായോ മുടങ്ങും. പനമരം സെക്ഷനിലെ പനമരം ടൗണ്‍, പനമരം -നടവയല്‍ റോഡ്, ഗവ.ആശുപത്രി റോഡ്, ചാലില്‍ ഭാഗം എന്നിവിടങ്ങളില്‍ മാര്‍ച്ച് 3 ന് രാവിലെ 9 മുതല്‍ 6 വരെയും  കൂളിവയല്‍, അറുമുട്ടംകുന്ന്, ചെറുകാട്ടൂര്‍, ഏഴാംമൈല്‍ എന്നിവിടങ്ങളില്‍ രാവിലെ 8 മുതല്‍ 12 വരെയും വൈദ്യുതി മുടങ്ങും.
അമ്പലവയല്‍ സെക്ഷനിലെ കോക്കൂര്‍, കല്ലേരി ഭാഗങ്ങളില്‍ മാര്‍ച്ച് 3 രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
    പടിഞ്ഞാറത്തറ സെക്ഷനിലെ പേരാല്‍,ടീച്ചര്‍മുക്ക് ഭാഗങ്ങളില്‍ മാര്‍ച്ച് 3 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *