September 26, 2026

കൽപ്പറ്റ വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

0
IMG-20200303-WA0369.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ :എൽ.ഡി.എഫ്  സർക്കാറിന്റെ നികുതി ഭീകരതക്കെതിരെയും ജന വിരുദ്ധനയങ്ങൾക്കെതിരെയും കൽപ്പറ്റമണ്ഡലം കോൺഗ്രസ്സ്കമ്മിറ്റിയുടെ നേതൃത്വത്തിൽ    കൽപ്പറ്റ  വില്ലേജ് ഒഫീസിലേക്ക് മാർച്ചും ധർണ്ണയുംനടത്തി.
        പ്രളയദുരിതാശ്വാസം രണ്ട് പ്രളയങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിലും  കൈട്ടിട നികുതി മുപ്പത് ശതമാനം വർദ്ധ പ്പിച്ചതിലും ,വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിലും ഭൂമി   രജിഷ്ട്രേഷൻ ഫീസ് ഈ സർക്കാർ വന്നതിന് ശേഷം നാല് തവണയായി എൻപത് ശതമാനം വർദ്ധിപ്പിച്ചതിലും ലൊക്കേഷൻ മാപ്പ് ,പോക്കുവരവ് എന്നിവയിൽ അന്യായമായ ഫീസ് ചുമത്തിയതിലും ബഡ്ജറ്റിൽ കാർഷിക മേഖലയേ പൂർണ്ണമായി അവഗണച്ചതിലും പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത് .ധർണ്ണാ സമരത്തിന് മണ്ഡലം പ്രസിഡണ്ട് ഗീരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു കെ പി സി സി അംഗം പി പി ആലി  ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു ,അഡ്വ ടി ജെ ഐസക്, പി കെ കുഞ്ഞു മെയ്തീൻ ,ജി വിജയമ്മ ടീച്ചർ ,സബാസ്റ്റ്യൻ കൽപ്പറ്റ ,പി കെ മുരളി ,സാലിറാട്ടക്കൊല്ലി, കെ കെ മുത്തലിബ് ,എസ് മണി ,കെ അജിത , പി വിനോദ് കുമാർ ,പി ആർ ബിന്ദു ,ആയിഷ പളളിയാൽ ,എം പി മജീദ് ,ഡിന്റോ ജോസ് ,സുബൈർഓണിവയൽ, എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *