May 9, 2024

നിര്‍വാണ എല്‍.എല്‍.സി ലോഞ്ചിംഗ് നടത്തി

0

കല്‍പ്പറ്റ: യു.എസ്.എയിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍വാണ എല്‍.എല്‍.സിയുടെ ലോഞ്ചിംഗ് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്നു. ലോഞ്ചിംഗ് ഉദ്ഘാടനവും ലോഗോ പ്രകാശനവും വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഐ.എ.എസ് നിര്‍വഹിച്ചു. വെബ്‌സൈറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി ദാസന്‍ ഉദ്ഘാടനം ചെയ്തു. ബ്രോഷര്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ട് സി.എം.ഡി എന്‍.കെ മുഹമ്മദ് നിര്‍വഹിച്ചു. നിര്‍വാണ എല്‍.എല്‍.സി പ്രസിഡന്റ് പ്രിയ സണ്ണി അധ്യക്ഷയായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ സ്വാഗതം പറഞ്ഞു. സെയിഫ് പൂവഞ്ചേരി, ഡോ. ജിബിന്‍ ഗോപാല കൃഷ്ണന്‍, ഡി.റ്റി.പി.സി സെക്രട്ടറി ആനന്ദ്, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് എ സജീവന്‍, വാഞ്ചീശ്വരന്‍, രവീന്ദ്രന്‍, സുനില്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *