May 19, 2024

ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

0
Flash Mob.jpg

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് യൂത്ത് റെഡ് ക്രോസുമായി ചേര്‍ന്ന് നഗരത്തില്‍ വിവിധയിടങ്ങളില്‍ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍. സാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയാ സേനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രി കൗണ്‍സിലര്‍ പി.എസ്. റോബിന്‍, ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഇസ്മായില്‍, താലൂക്ക് ആശുപത്രി സ്റ്റാഫ് സെക്രട്ടറി വിജയനാഥ്, നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വൈആര്‍സി കോ ഓര്‍ഡിനേറ്റര്‍ ലീമ തോമസ്, ഭൂമിക പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ മിഥുന എന്നിവര്‍ പ്രസംഗിച്ചു. ബോധവത്കരണ പരിപാടിയുടെ ഭാഗമായി തെരുവ് നാടകം, ഫഌഷ് മോബ്, മോണോ ആക്ട് തുടങ്ങിയവ സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിലെ കൗണ്‍സിലര്‍മാരായ സി.എസ്. ജോബിന്‍, പി.എസ്. റോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *