May 19, 2024

സ്വകാര്യ തോട്ടത്തിൽ നിന്ന് കോടികളുടെ മരം മുറിക്ക് നീക്കം.

0
തിരുനെല്ലി:     വിദേശ പൗരന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ നിന്ന് കോടികളുടെ മരങ്ങൾ മുറിക്കാൻ നീക്കം മുറിക്കുന്നത് ഈട്ടി അടക്കം 13853 മരങ്ങൾ  അരണ പാറ ബ്രഹ്മഗിരി ബി എസ്റ്റേററിൽ നിന്നാണ് നികുതി വെട്ടിച്ച് കോടികളുടെ മരങ്ങൾ അധികൃതരുടെ ഒത്താശയോടെ മുറിക്കാൻ നീക്കം നടക്കുന്നത് നിലവിൽ ഫെറാംനിയമം പ്രകാരം എസ്റ്റേറ്റ് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും മരംമുറിക്കാൻ പാടില്ല ന്നിരിക്കെയാണ് 1900 ഈട്ടി,  1300 കുന്നി ,900 കരിമരുത് ,1255 കുറ്റി വെണ്ടേക്ക് ,184 കുറ്റി വേപ്പും മറ്റിനങ്ങളുമായി 13853 കുറ്റി മരങ്ങൾ മുറിക്കാനാണ് നീക്കം. 1500 മരങ്ങൾക്ക് മുറിക്കാൻ    നമ്പർ രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ വിപണിയിൽ ഒരു കുബി  ഈട്ടിക്ക് 3500 രൂപ ഉള്ളപ്പോഴാണ് വെറും 300 രൂപ നിരക്ക്  കാണിച്ച് കോടികളുടെ നികുതി വെട്ടിപ്പ് നടത്താൻ ശ്രമിക്കുന്നത്. വിദേശ പൗരന് നേരിട്ട് മരങ്ങൾ വിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ അഞ്ച് വർഷത്തേക്ക് കർണാടകത്തിലെ ഒരു സ്വകാര്യ വ്യക്തി  പാട്ടത്തിനെടുത്ത് തോട്ടം റീ പ്ലാന്റേഷൻ ചെയ്യാനെന്ന മറവിലാണ് മരംമുറിച്ചുകടത്താൻ നീക്കം. എന്നാൽ കഴിഞ്ഞ രണ്ട് പ്രളയത്തിലും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ബ്രഹ്മഗിരി മലമടക്കാണ് പ്രദേശം ചെറിയ തോതിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് നിരവതി ആദിവാസി കുടുംബങ്ങളും മറ്റ് വിഭാഗക്കാരെയും മാറ്റി പാർപ്പിച്ചിരുന്നു .   ഇതിന്റെ പിന്നിൽ ഉദ്യോഗസ്ഥ -മനേജ്മെൻറ് ലോബിയാണന്നാണ് ആരോപണം. ഇതിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സബ് കലകടർക്കും ലാൻറ് ബോർഡിലും പരാതി നൽകിയിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *