June 13, 2026

വയനാട് സ്വദേശി കർണാടകത്തിൽ കുളത്തിൽ മുങ്ങിമരിച്ചു.

0
IMG_20200305_105932.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
കർണാടകത്തിൽ 

കുളത്തിൽ കുളിക്കാനിറങ്ങിയ  ബത്തേരി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.സുൽത്താൻബത്തേരി  ദൊട്ടപ്പൻ കുളം പുതിയവീട്ടിൽ പരേതനായ ദിവാകരന്റെ മകൻ ടി വി ദീപേഷ് (37) ആണ് മരിച്ചത്. കുടക്    കുട്ട എന്ന സ്ഥലത്തത്  കാപ്പി എസ്റ്റേറ്റിൽ  ജോലിക്കു പോയതാണ് ദീപേഷ്.   ബുധനാഴ്ച വൈകുന്നേരം  ജോലി കഴിഞ്ഞ് കുളിക്കാൻ വേണ്ടി കുളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത് . ഭാര്യ: ജിഷ, മകൻ : സച്ചു, അമ്മ : കനകം സഹോദരങ്ങൾ: ദിലീപ്, ദീപക്

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലെത്തിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *