October 19, 2026

പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് ജീവനൊടുക്കി പ്രതിയുടെ പ്രതികാരം :തൂങ്ങിമരിച്ചത് കേസിൽ വിധി വരാനിരിക്കെ

0
IMG-20200305-WA0162.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
കേസില്‍ വിധി 
പരാതിക്കാരിയുടെ വീട്ടുമുറ്റത്ത്
പ്രതി തൂങ്ങിമരിച്ചു.
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിച്ചൂവെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത്  വിചാരണ നടപടികള്‍ പൂര്‍ത്തിയായി നാളെ വിധി പ്രസ്താവിക്കാനിരിക്കുന്ന കേസിലെ പ്രതിയെയാണ്  പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. .
തവിഞ്ഞാല്‍ പഞ്ചായത്തിലെ ആലാറ്റില്‍ അയനിക്കല്‍ പടിഞ്ഞാറേക്കര ശശി (53) യാണ് പരാതിക്കാരിയുടെ വീടിന് പിന്‍വശത്ത് പറമ്പിലേക്കുള്ള മരപ്പടിയില്‍ തൂങ്ങിമരിച്ചത്. . 2018 ല്‍ തലപ്പുഴ പോലീസ് രജിസറ്റര്‍ ചെയ്ത കേസ് പിന്നീട് എസ്എം.എസ് ഏറ്റെടുത്തതായിരുന്നു. വാദിഭാഗത്തേയും,പ്രതിഭാഗത്തേയും സാക്ഷി വിസ്താരം കഴിഞ്ഞ്  പട്ടികജാതി പട്ടികവർഗ്ഗ കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷല്‍ കോടതി ജഡ്ജി അടുത്തദിവസം വിധിപ്രസ്താവിക്കാനിരിക്കെയാണ് സംഭവം.
തലപ്പുഴ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *