May 7, 2024

വയനാടിനൊരു കരുതൽ : പ്രവാസികൾ ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കും.

0
ബത്തേരി: – പ്രവാസി വയനാട് ഷാർജ ചാപ്റ്ററിൻ്റെയും ,വയനാട് ട്രക്കിങ്ങ് ടീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലും ,പരിസര പ്രദേശങ്ങളിലും അടിഞ്ഞ് കൂടി കിടക്കുന്ന മാലിന്യങ്ങൾ വിനോദ സഞ്ചാരികൾ അടക്കമുള്ള വിനോദയാത്രക്കാർ ശുചീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ രീതിയിൽ പ്രചരിക്കുമ്പോൾ മാതൃകാപരമായ പ്രവർത്തനങ്ങുമായി മുന്നിട്ടിറങ്ങുകയാണ് ഈ കൂട്ടായ്മ. യു. എ. ഇ യിലെ വയനാട്ടുകാരായ പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി വയനാടിൻ്റെ ഷാർജ ചാപ്റ്ററും ,വയനാട്ടിലെ പ്രമുഖ ട്രക്കിങ്ങ് ക്യാമ്പിംഗ് സ്ഥാപനമായ വയനാട് ട്രക്കിങ്ങിലെ ജീവനക്കാരും സംയുക്തമായാണ് വയനാടിനൊരു കരുതൽ എന്ന പേരിൽ ഗ്രീൻ വയനാട് ക്ലീൻ വയനാട് എന്ന സന്ദേശവുമായി വയനാട്ടിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ,പരിസര പ്രദേശങ്ങളും ശുചീകരിക്കുന്ന പരിപാടി ആസൂത്രണം ചെയ്തത്.ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലായിരിക്കും ശുചീകരണ പ്രവർത്തികൾ നടക്കുക. തുടർന്ന് ജില്ലയിലുടനീളം ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുത്തങ്ങ 'എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം ഈ മാസം 7 ന് ശനിയാഴ്ച  നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശോഭൻകുമാർ നിർവ്വഹിക്കും. ഉദ്ഘാടന പരിപാടിയിൽ ടൂറിസം രംഗത്തെ പ്രമുഖർ ,വനം വകുപ്പ് ജീവനക്കാർ ,എക്സൈസ് ഓഫീസ് ജീവനക്കാർ ,തുടങ്ങിയവർ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ഷംസുദ്ദീൻ പിണങ്ങോട് ,നൗഫൽ ,മുജീബ് ചെതലയം ,ശരൺ വയനാട് തുടങ്ങിയവർ പങ്കെടുത്തു.
       ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *