June 14, 2026

ആയുഷ്‌കാമീയം : ബോധവല്‍ക്കരണും സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും 8ന്

0
IMG-20200305-WA0037.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ ഈമാസം എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ആയുഷ്‌കാമീയം എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പരിപാടി. പരിപാടിയോട് അനുബന്ധിച്ച് ജീവിത ശൈലീരോഗ നിര്‍ണയ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം തുടങ്ങിയ വിവിധ രോഗങ്ങള്‍ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി നിര്‍ണയിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധന ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744 567588, 9895936767, 9567 196480 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ. അമല്‍ വി ജോണ്‍, വനിതാവിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ. പ്രിയ ജിന്‍സ്, കണ്‍വീനര്‍ ഡോ. സുവിശ്രീ അനൂപ്, ഡോ. ജീജ വിനോദ് ബാബു എന്നിവര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *