March 29, 2024

ബി.എസ്.എൻ.എൽ. ഓഫീസിലെ അനാസ്ഥക്ക് പരിഹാരം കാണണംഃ ജനതാദൾ എസ്

0
Img 20200305 Wa0125.jpg
 
വെള്ളമുണ്ടഃ ബി.എസ്.എൻ.എൽ. ഓഫീസിൽ ജീവനക്കാർ ഇല്ലാത്തതു കൊണ്ട് ഉപഭോക്താക്കൾ പ്രയാസപ്പെടുന്നു.ഒരു മാസമായി ആകെയുള്ളത് താത്കാലിക ജീവനക്കാരൻ മാത്രം. ജീവനക്കാരെ പിരിച്ചുവിടുകയും വി.ആർ.എസ് സമ്പ്രദായം   നടപ്പാക്കുകയും ചെയ്തതോടെയാണ് ഈ അവസ്ഥ വരാൻ കാരണം. ബന്ധപ്പെട്ട അധികൃതർ
ഉടൻ പരിഹാരം കാണണമെന്ന് ജനതാദൾ എസ് വെള്ളമുണ്ട പഞ്ചായത്ത്  കമ്മിറ്റി ആവശ്യപ്പെട്ടു.
ജീവനക്കാർ  ഇല്ലാത്തതു കാരണം ഒട്ടേറെ കണക്ഷനുകൾ തകരാർ സംഭവിച്ച അവസ്ഥയിലാണ്. ആശുപത്രി,പോലീസ് സ്റ്റേഷൻ ,പോസ്റ്റ് ഓഫീസ്‌ തുടങ്ങിയ ഓഫീസുകളും സ്‌കൂളിലും ബാങ്കുകളിലും എല്ലാം ബി.എസ്.എൻ.എൽ ഇന്റർനെറ്റ് സേവനത്തിനു തടസ്സം നേരിടുന്നുണ്ടെന്ന വ്യാപക പരാതി ഉയർന്നിട്ടും അധികൃധർ പരിഹാരം കാണാത്തത് പ്രതിഷേധാർ  ഹമാണെന്നു ജനതാദൾ എസ് യോഗം വിലയിരുത്തി.
എ.ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഉമ്മർ,ജുനൈദ് കൈപ്പാണി,ബിജു കെ,റഷീദ് പുളിഞ്ഞാൽ ,ഉമറലി സി.എച്ച്  എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *