April 20, 2026

സി.കെ. അബ്ദുള്ളക്കുട്ടി അനുസ്മരണം നാളെ ബത്തേരിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
          അന്ധവിശ്വാസങ്ങളോടും, അശാസ്ത്രീയതകളോടും തൻ്റെ ജീവിതത്തിലുടനീളം പോരാടി സുൽത്താൻ ബത്തേരിയുടെ പൊതുജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സി.കെ. അബ്ദുള്ളക്കുട്ടിയുടെ പതിനൊന്നാമത് ചരമ വാർഷിക ദിനമായ മാർച്ച് 7 ശനിയാഴ്ച അനുസ്മരണ പ്രഭാഷണത്തോടെ സമുചിതമായി ആചരിക്കാൻ രൂപീകരിച്ച സംഘാടക സമിതി തീരുമാനിച്ചു.
കോട്ടക്കുന്ന് വയോജന – ഭിന്നശേഷി പാർക്കിൽ വൈഃ 5 മണിക്ക്  ഐ.എസ്.ആർ.ഒ റിട്ടയേഡ് ശാസ്ത്രജ്ഞൻ ഡോ: പി.എം സിദ്ധാർത്ഥൻ " ശാസ്ത്രം, മതം, സമൂഹം " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതാണ്.
സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ കെ. റഷീദ് ചെയർമാനും, പി.ആർ.മധുസൂദനൻ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു. മാഗി വിൻസെന്റ്  അധ്യക്ഷത വഹിച്ചു.
 കെ.കെ.കുര്യാക്കോസ്, കെ.സുകുമാരൻ, എം.രാജൻ, കെ.ലേഖ എന്നിവർ സംസാരിച്ചു.
കെ.വി.മത്തായി സ്വാഗതവും, ടി.പി. സന്തോഷ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *