June 14, 2026

കാരാപ്പുഴ മെഗാ ടൂറിസം പാര്‍ക്കിൽ വിവിധ ജോലി ഒഴിവുകൾ.

0
By ന്യൂസ് വയനാട് ബ്യൂറോ

     കാരാപ്പുഴ മെഗാ ടൂറിസം പാര്‍ക്കിലേക്ക് ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, വളണ്ടിയേഴ്‌സ് എന്നിവരെ   കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 
    ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് : ഹോര്‍ട്ടീകള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദം. പ്രായം 25 നും 40 നും മധ്യേ. പ്രതിമാസ വേതനം 25,000 രൂപ.
ഇലക്ട്രീഷന്‍ കം പ്ലംബര്‍ : ഇലക്ട്രിക്കല്‍ ഗ്രേഡില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും പ്ലംബിംഗ് ജോലിയില്‍ പരിചയമുളള മുട്ടില്‍ ഗ്രാമപഞ്ചായത്തിലെയോ, അമ്പലവയല്‍ പഞ്ചായത്തിലെ 1, 19 വാര്‍ഡുകളിലെയോ താമസക്കാരുമായിരിക്കണം അപേക്ഷകര്‍. വേതനം: പ്രതിമാസം 19,670  രൂപ.
   സെക്യൂരിറ്റി ഗാര്‍ഡ് : എസ്.എസ്.എല്‍.സിയോ  തത്തുല്ല്യ പരീക്ഷയോ പാസായിരിക്കണം. പ്രായം 35 നും 50 നും മധ്യേ. മലയാളത്തിന് പുറമേ ഇംഗ്ലീഷ്,ഹിന്ദി ഭാഷകള്‍ അറിയണം. വിമുക്തഭന്‍മാര്‍ (2), വനിതകള്‍ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. വേതനം:  പ്രതിമാസം 15,000 രൂപ.
   വളണ്ടിയര്‍ : എസ്.എസ്.എല്‍.സി യോഗ്യതയുളള 25 നും 40 നും മധ്യേ പ്രായമുളള പട്ടിക വര്‍ഗ്ഗ യുവാക്കളെയാണ് പരിഗണിക്കുക. കാരാപ്പുഴ പദ്ധതിക്ക് വേണ്ടി കുടി യൊഴിപ്പിക്കപ്പെട്ടവര്‍ക്ക് മുന്‍ഗണ ലഭിക്കും. വേതനം:  പ്രതിമാസം 15,000 രൂപ.
           ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും (ജാതി സര്‍ട്ടിഫിക്കറ്റ്, താമസ സര്‍ട്ടിഫിക്കറ്റ് എന്നിവ വളണ്ടിയര്‍ നിയമനത്തിന്) സഹിതം മാര്‍ച്ച് 15 നകം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍,കാരാപ്പുഴ ജലസേചന പദ്ധതി കാര്യാലയം,നോര്‍ത്ത് കല്‍പ്പറ്റ,വയനാട് 673122 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍. 04936 202246.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *