July 18, 2026

അറിയാനുള്ള അവകാശത്തെ നിഷേധിക്കരുത് :മാനന്തവാടി പ്രസ്‌ക്ലബ്ബ് ജനറല്‍ബോഡിയോഗം

0
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി;ദല്‍ഹിയില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ദൃശ്യമാധ്യമങ്ങള്‍ക്കെതിരെയുണ്ടായ നടപടി ജനാധിപത്യ രാജ്യത്തിനപമാണെന്നും മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നടപടിയാണിതെന്നും മാനന്തവാടി പ്രസ്‌ക്ലബ്ബ് ജനറല്‍ബോഡിയോഗം കുറ്റപ്പെടുത്തി.ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശത്തെ നഷേധിക്കുന്നതുമായ നീക്കങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.അബ്ദുള്ള പള്ളിയാല്‍ അദ്ധ്യക്ഷം വഹിച്ചു.അരുണ്‍വിന്‍സന്റ്,അശോകന്‍ ഒഴക്കോടി,സജയന്‍ കെ എസ്,റെനീഷ് ആര്യപ്പള്ളില്‍ ബിജുകിഴക്കേടം,സുരേഷ് തലപ്പുഴ,ലതീഫ് പടയന്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *