October 19, 2026

മാനന്തവാടി നഗരസഭയ്ക്ക് 13 കോടി രൂപയുടെ പദ്ധതികൾ

0
By ന്യൂസ് വയനാട് ബ്യൂറോ

     മാനന്തവാടി നഗരസഭ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. 13 കോടിയുടെ പ്രൊജക്ടാണ് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവനം പദ്ധതി, 25 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന കഫേശ്രീ ഹോട്ടല്‍, സിവില്‍ സര്‍വ്വീസ് അക്കാദമി, പൈതൃക പട്ടണം, ദുരന്തനിവാരണ പദ്ധതി, ബഡ്‌സ് സ്‌കൂള്‍ നടത്തിപ്പ്, ഓപ്പണ്‍ മാര്‍ക്കറ്റ്  തുടങ്ങിയ പദ്ധതികളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *