May 3, 2024

വാഹനപരിശോധനയ്ക്കിടെ അഞ്ച് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

0
Img 20200308 Wa0168.jpg
മാനന്തവാടി: കേരള കർണാടക അതിർത്തിയായ 

തോൽപെട്ടി   എക്സൈസ്  ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ അഞ്ച് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ  . ഞായറാഴ്ച പുലർച്ചെ തോൽപെട്ടി അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിലാണ്  അഞ്ച് കിലോ കഞ്ചാവ് കണ്ടെടുത്തത് .ഇതുമായി ബന്ധപെട്ട് മലപ്പുറം പുല്ലുർ കരിവമ്പ്രം ഉള്ളാട്ടിൽ വിടി അബുബക്കർ (35 ) ഉള്ളാട്ടിൽ കരി വമ്പ്രം പുല്ലൂർ മൊയി തീൻകുട്ടി (36) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു ബo ഗളൂരിൽ നിന്ന് കോഴികോടേക്ക് പോവുകയായിരുന്ന എ വൺ കെ എ 51 എ ബി 47 27 നംബർ ബസ്സിൽ ഇൽ നിന്നാണ് ഉണങ്ങിയ അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത് എക്സൈസ് സി ഐ   ശിവ പ്രസാദ് ,പ്രവന്റീവ് ഓഫീസർ കെ ശശി, സി പി ഒ മാരായ മൻസൂർ അമൽ തോമസ് മാനു വെൽ രാമചന്ദ്രൻ അബ്ദുൾ ഗഫൂർ ,രമേശ് ബാബു, സജി പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *