‘ആയുർവേദവും ജീവിത ശൈലി രോഗങ്ങളും : ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു.
പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വനിത വേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് 'ആയുർവേദവും ജീവിത ശൈലി രോഗങ്ങളും ' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണ ക്ലാസ് തവിഞ്ഞാൽ പഞ്ചായത്ത് അമ്പലക്കൊല്ലിയിൽ വെച്ച് നടത്തി. ഡോക്ടർ സൗമ്യ ക്ലാസുകൾ നയിച്ചു.ഗ്രന്ഥാലയം പ്രസിഡണ്ട് ഷബിത.കെ സ്വാഗതം ആശംസിച്ചു.വനിത വേദി ചെയർപേഴ്സൺ വിദ്യ.എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് അനീഷാ സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശാവർക്കർ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു.





Leave a Reply