July 26, 2026

കുടുംബശ്രീ ഫെസ്റ്റ് നാളെ മുതൽ കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 
കുടുംബശ്രീ ജില്ലാ മിഷന്റെയും നബാര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍  കുടുംബശ്രീ ഫെസ്റ്റ് 2020 സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10 മുതല്‍ 12 വരെ കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന മേളയില്‍ ജില്ലയിലെ 800 ല്‍ അധികം കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടക്കും. നഴ്‌സറി തൈകള്‍, അലങ്കാര മത്സ്യങ്ങള്‍, മ്യൂറല്‍ പെയിന്റിംഗ്, മുളയുത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 6 മുതല്‍ കലാസന്ധ്യയും ഉണ്ടാകും. 
കുടുംബശ്രീ ഫെസ്റ്റിനോടനുബന്ധിച്ച് താളും തകരയും ഭക്ഷ്യമേളയും സംഘടിപ്പിക്കും. കാന്താരി കോഴി, ട്രൈബല്‍ ചിക്കന്‍, പിടി കോഴി തുടങ്ങി വ്യത്യസ്ഥയിനം ഭക്ഷണ വിഭവങ്ങള്‍ക്കൊപ്പം ഊണ്, വിവിധ തരം പായസം, ബീഫ് ഫ്രൈ, കപ്പ മീന്‍കറി, എന്നിവയും മിതമായ നിരക്കില്‍ ഭക്ഷ്യമേളയില്‍ ലഭ്യമാണ്. പതിനഞ്ചിലധികം കുടുംബശ്രീ വനിതാ കാറ്ററിംഗ് ഗ്രൂപ്പുകളാണ് ഭക്ഷണമൊരുക്കുന്നത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *