March 29, 2024

നരേന്ദ്രമോദി -അമിത്ഷാ കൂട്ടുകെട്ട് ഇന്ത്യയുടെ മതേതരത്വ സംസ്‌കാരത്തെ തകർക്കും. : അഡ്വ. രശ്മിത രാമചന്ദ്രൻ .

0
Img 20200309 194138.jpg
 ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് പൗരത്വ നിയമമെന്നും
നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യയുടെ മതേതരത്വ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സുപ്രീംകോടതി അഭിഭാഷകയുമായ  പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക അഡ്വക്കറ്റ് രശ്മിതാ രാമചന്ദ്രന്‍, . പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം  സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്  പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ടയില്‍ നടന്ന ഐക്യദാര്‍ഢ്യ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഇന്ത്യയുടെ പാരമ്പര്യവും, മതേതരത്വം സംസ്‌കാരവും, ചരിത്രവും മാറ്റിയെടുക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും, പൗരന്മാരെ മതില്‍കെട്ടി മറക്കുന്ന സംസ്‌കാരം ഇന്ത്യന്‍ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും, മോദി അമിത്ഷാ കൂട്ടുകെട്ടിനും, സംഘപരിവാര്‍ ശക്തികള്‍ ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന ശക്തമായ സമരം ഇന്ത്യയില്‍ ആളിപ്പടരും എന്നും രശ്മിത പറഞ്ഞു, 
സംഘ് പരിവാറിന്റെ ആക്രമം മൂലം 82 പേരാണ് കൊല്ലപ്പെട്ടത്.കൊറോണ ബാധിതൻ വേണേ സംഘ് പരിവാർ വേണേ എന്ന് ചോദിച്ചാൽ കൊറോണ മതി എന്ന് പറയും, കൊറോണയേക്കാൾ ഭീകരമാണ് സംഘ് പരിവാർ ശക്തികളെന്നും അവർ പറഞ്ഞു.
പൗരത്വരജിസ്റ്ററിൽ പേർ വരണമെങ്കിൽ രക്ഷിതാക്കൾക്ക് ജനന സർട്ടിഫിക്കറ്റ് വേണമെന്ന വിചിത്രമായ നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.ആസ്സാമിൽ 1966 മുതൽ സ്വന്തമായി ഭൂമി ഉണ്ടെന്നും, വോട്ട് ചെയ്തിട്ടുണ്ടെന്നും, പാസ്പോപോർട്ടും പാൻ കാർഡും ഉണ്ടെന്നത് അടക്കമുള്ള രേഖകൾ ഹാജരാക്കിയിട്ടും രക്ഷിതാക്കളുടെ ജനന സർട്ടിഫിക്കറ്റ് ഇല്ലാ എന്ന കാരണത്താൽ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് പൗരത്വം നിഷേധിക്കുന്നത്.
.
2002 ൽ രാജ്യത്ത് പല ഇടങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളെ കൊന്നൊടുക്കിയ രാജ്യദ്രോഹികളാണ് രാജ്യ സ്നേനേഹം ചോദിച്ചു പൗരത്വം ചോദിച്ചും വരുന്നത്.ഇതിന്നെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അവർ പറഞ്ഞു.
 സി പി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി പി എ കരീം ഉദ്ഘാടനം ചെയ്തു, കെ.കെ.അഹമ്മദ് ഹാജി,
മുന്‍ മന്ത്രി പി കെ ജയലക്ഷ്മി,  
ഷാഫി ചാലിയം, പി.കെ.അസ്മത്ത്. പടയൻ മുഹമ്മദ്, കെ.എം.അബ്ദുള്ള
അഹമ്മദ് മാസ്റ്റർ, പടയൻ അബ്ദുള്ള, സി.അന്ത്രു ഹാജി, പി.സി.ഇബ്രാഹിം ഹാജി,അമ്മദ് ആറു വാൾ, കേളോത്ത് അബ്ദുള്ള ,അഡ്വക്കറ്റ് വേണുഗോപാല്‍, എം ചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.കെ.അമീൻ സ്വാഗതവും നൗഷാദ് കോയ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *