July 23, 2026

രാജ്യം അരക്ഷിതാവസ്ഥയിൽ: യുവാക്കൾ പോരാട്ടത്തിന് തയ്യാറാകണം: എ .ഐ .വൈ.എഫ്

0
IMG-20200309-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: രാജ്യത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയിൽ രക്ഷിക്കാൻ സംഘപരിവാറിന്റെയും ബിജെപിയുടെയും വർഗ്ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ യുവാക്കർ പോരാട്ടരംഗത്തേക്കിറങ്ങണമെന്ന് എ.ഐ.വൈ.എഫ് മാനന്തവാടി മണ്ഡലം സമ്മേളനം ആദ്യർത്ഥിച്ചു.എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാരാജ് ഉദ്ഘാടനം ചെയ്തു.
 കെ.വി അജേഷ് അധ്യക്ഷത വഹിച്ചു.അലക്സ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, എ ഐ വൈ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു ഐസക്ക്, സജിവർഗ്ഗീസ്.വി.വി അന്റണി, രജിത്ത് കമ്മന, ശ്രീജിത്ത് പനമരം എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ഷിജു അഗസ്റ്റ്യൻ (പ്രസിഡന്റ്) കെ.വി അജേഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *