June 14, 2026

വാര്‍ഷിക പദ്ധതി പന്ത്രണ്ടിന പരിപാടികള്‍ ഉള്‍പ്പെടുത്തണം: : ജില്ലാ ആസൂത്രണ സമിതി

0
By ന്യൂസ് വയനാട് ബ്യൂറോ

                                  
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 12 ഇന പദ്ധതികള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനില്‍  നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം. പദ്ധതികളെ കുറിച്ചുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു. വിശപ്പ് രഹിത കേരളം, വയോക്ലബ്ബുകള്‍, ശുചിത്വ കേരളം, പൊതു ശൗചാലയങ്ങളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കല്‍, തോടുകളുടെ ശുചീകരണം, ഫലവൃക്ഷ തൈകള്‍ നട്ട് പരിപാലിക്കല്‍, ജൈവ പച്ചക്കറി കൃഷി, ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാം,പൊതു വിദ്യാഭ്യാസ യജ്ഞം, പാലിയേറ്റീവ് പരിചരണം, പട്ടിക വിഭാഗങ്ങളുടെ വികസനം, നമ്മള്‍ നമുക്കായ് തുടങ്ങിയ പദ്ധതികളാണ് ഏറ്റെടുക്കേണ്ടത്. പദ്ധതിയുടെ നിര്‍വ്വഹണം കൃത്യമായ ഇടവേളകളില്‍ ജില്ലാ ആസൂത്രണ സമിതി വിലയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 
   വിവിധ തദ്ദേശ സ്ഥാനപങ്ങള്‍ ഭേദഗതികള്‍ക്കായി സമര്‍പ്പിച്ച പദ്ധതികളും ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. യോഗത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *