June 13, 2026

അതിർത്തികളിൽ കൊറോണ പരിശോധന കർശനമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
അതിർത്തികളിൽ കൊറോണ പരിശോധന കർശനമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്. താളൂർ ,പാട്ടവയൽ, നമ്പ്യാർകുന്ന്,നാടുകാണി തുടങ്ങിയ   ചെക്ക് പോസ്റ്റുകളിലാണ്‌ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നത് .
സംസ്ഥാനത്ത് കൊവിഡ് 19- ൻ സ്ഥിരീകരിക്കുകയും ജില്ലയിൽ നിരവധി ആളുകൾ നിരീക്ഷണത്തിൽ ആവുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കടക്കുന്ന അതിർത്തി ചെക്ക് പോസ്റ്റുകളിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് കൊറോണ പരിശോധന കർശനമാക്കിയത്. താളുർ ,പാട്ടവയൽ, നമ്പ്യാർകുന്ന്, നാടുകാണി ,ചോലാടി തുടങ്ങിയ ചെക്ക് പോസ്റ്റുകളിലാണ് പരിശോധ..കഴിഞ്ഞ ദിവസം മുതലാണ് പരിശോധന ആരംഭിച്ചത്. 
ബസ്സുകളും മറ്റ് ചെറുകിട യാത്രാ വാഹനങ്ങളും തടഞ്ഞ്  നിറുത്തിയാണ്കർശന പരിശോധന നടത്തുന്നത്. യാത്രക്കാരെ നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചാണ്  കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനക്ക് ശേഷം കൊറോണ ബോധവൽക്കരണ ലഘുലേഖകൾ നൽകിയാണ് തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്.നില ഗിരി ജില്ലയിൽ ഇതുവരെ ആരും കൊറോണ നിരിക്ഷണത്തിലില്ല.
        
          ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *