April 18, 2026

സ്വാമിവിവേകാനന്ദന്‍ യുവ പ്രതിഭാ യുവജന ക്ലബ്ബ് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2019 ലെ സ്വാമിവിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്  അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ് മീഡിയ) മാധ്യമ പ്രവര്‍ത്തനം (ദൃശ്യ മാധ്യമം), കല, സാഹിത്യം,ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത),കായികം (പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം,  കൃഷി എന്നീ മേഖലകളിലകളില്‍ നിന്നും മികച്ച ഓരോവ്യക്തിക്ക് വീതം 15 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ, മറ്റൊരുവ്യക്തിയെ നാമ നിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും.
    കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് യുവാക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാന തലത്തിലെ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും. അപേക്ഷകള്‍  മാര്‍ച്ച് 31 നകം അതത് ജില്ലാ യുവജനകേന്ദ്രത്തില്‍ ലഭിക്കണം. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അപേക്ഷാ ഫോറവും അതത് ജില്ലാ യുവജനകേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.ksywb.kerala.gov.in) ലഭ്യമാണ് ഹെല്‍പ് ലൈന്‍ നമ്പര്‍- 0471-2733139, 2733602, 2733777. വിലാസം: ജില്ലാ യൂത്ത്‌പ്രോഗ്രാം ഓഫീസര്‍, കേരളസംസ്ഥാന യുവജനക്ഷേമബോര്‍ഡ്, ജില്ലായുവജനകേന്ദ്രം, ചക്കാലക്കല്‍അപ്പാര്‍ട്ട്‌മെന്റ്, ഹരിതഗിരിറോഡ്, കല്‍പ്പറ്റഫോണ്‍ 04936204700.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *