തിരുനെല്ലി ക്ഷേത്രത്തിൽ ഭക്തർ കൂട്ടമായി എത്തുന്നതിന് നിയന്ത്രണം.
തിരുനെല്ലി ക്ഷേത്രത്തിൽ ഭക്തർ കൂട്ടമായി എത്തുന്നതിന് നിയന്ത്രണം. കൊറോണ വ്യാപനം
തടയുന്നതിന് സർക്കാറിന്റെ നിർദ്ദേശ പ്രകാരം മലബാർ ദേവസ്വം കമ്മീഷണറുടെ സർക്കുലർ അനുസരിച്ച് ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനം മുതലായവ ഭക്തജനങ്ങൾ കൂടിനിൽക്കുന്ന വിശേഷാൽ പരിപാടികൾ ഇനി ഒരു അറിയിപ്പ് വരെ നിർത്തി
വെച്ചിരിക്കുന്നതായി ക്ഷേത്രം അധികൃതർ അറിയിച്ചു..
പൂജാസമയങ്ങളിലും ബലികർമ്മം ചെയ്യുന്ന സ്ഥലത്തും കൂട്ടം കൂടിനിൽക്കാതെ ഒരു അകലം മാത്രം സ്വയം ഉണ്ടാക്കി വേണ്ടജാഗ്രത പാലിക്കുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും അധികൃതർ പറഞ്ഞു.




Leave a Reply