November 13, 2026

ജനാധിപത്യ കേരള കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പൂര്‍ണ്ണമായും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

 

ജനാധിപത്യ കേരള കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പൂര്‍ണ്ണമായും ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹത്തോടൊപ്പം പി.ജെ.ജോസഫ്‌, സി.എഫ് തോമസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ആകെയുള്ള 9 ജില്ലാ ഭാരവാഹികളില്‍ 7പേരും മൂന്ന്‍ നിയോജകമണ്ഡലം പ്രസിഡണ്ട്മാരില്‍ 3 പേരും ഒന്‍പത് സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഏഴ് പേരും അടക്കം 53 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 48 പേര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പമാണ്.

 

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക യൂണിയന്‍, യൂത്ത് ഫ്രെണ്ട്, വനിതാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരും ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ അറിയിച്ചു. ഭിന്നിച്ചു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍  യോജിച്ച് ഒന്നാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്ക് പരിഹാരം കാണുവാന്‍ കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തിലുള്ള പ്രതിപക്ഷകൂട്ടായ്മക്കു മാത്രമേ കഴിയു.  യോഗത്തില്‍ വയനാട് ജില്ലാ പ്രസിഡണ്ട്‌ കെ.എ ആന്‍റണി അധ്യക്ഷത വഹിച്ചു. അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, ജോസഫ് കാവാലം, അഡ്വ.വി.കെ.സജി, പൗലോസ്‌ കുരിശിങ്കല്‍, കെ.എം. അബ്രാഹം, ജോസഫ് പൂതക്കുഴി, ജനീഷ് എളംബാശ്ശേരി, സിബി ജോണ്‍, ജോസഫ് എം.ഒ, പാറയ്ക്കല്‍ കുര്യന്‍, റജി കെ.വി. അബ്രാഹം പി.കെ, സതീഷ്‌ പോള്‍, പ്രിന്‍സ് പി.വി., ക്ലീറ്റസ് സെബാസ്റ്റ്യന്‍, ഇ.റ്റി തോമസ്‌, ജോസ് പി.ജെ., ബിജു അലക്സ്, ലാലി ജോണ്‍സണ്‍, ജെസ്സി കെ.ജെ, സോളി ജോര്‍ജ്, തോമസ്‌ എരമംഗലത്ത്, മോനിച്ചന്‍ വി.വി., ടി.പി കുര്യാക്കോസ്, ചാക്കോ പി.ജെ. തുടങ്ങിവര്‍ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *