May 5, 2024

124 വര്‍ഷം പിന്നിട്ട പള്ളിക്കല്‍ എല്‍പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് നാട്ടുകാർ.

0
Img 20200314 Wa0143.jpg
.
മാനന്തവാടി;ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ പള്ളിക്കല്‍ എല്‍പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുന്‍ വാര്‍ഡംഗം എ എം കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സംഘം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.1896 ല്‍ ബ്രീട്ടീഷുകാരുടെ കാലത്ത് അനുവദിച്ച വിദ്യാലയമാണ് ഇന്നും അവഗണനയില്‍ തുടരുന്നത്.ഈ വിദ്യാലയത്തിന് ശേഷം അനുവദിച്ച പല വിദ്യാലയങ്ങളും ഇപ്പോള്‍ ഹയര്‍സെക്കണ്ടറിതലം വരെ ഉയര്‍ത്തുകയുണ്ടായി. എന്നാല്‍ 345 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം മാത്രം എല്‍പിയിലൊതുങ്ങുകയാണ്.ഒരേക്കര്‍ സ്ഥലവും ആവശ്യത്തിലധികം കെട്ടിടങ്ങളും നിലവില്‍ സ്‌കൂളിനുണ്ട്.അപ്‌ഗ്രേഡ് ചെയ്യാന്‍ കൂടുതല്‍ സ്ഥലം വേണമെന്ന നിബന്ധനസര്‍ക്കാരിന് മറികടക്കാവുന്നതേയുള്ളു.50 സെന്റില്‍ യുപി സ്‌കൂളും ഒരേക്കറില്‍ ഹൈസ്‌കൂളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതേ മാനദണ്ഡത്തില്‍ പള്ളിക്കല്‍ സ്‌കൂളും യുപി ആക്കി ഉയര്‍ത്താമെന്നും നാട്ടുകാര്‍ പറഞ്ഞു.മുമ്പ് രണ്ട് തവണ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തുവെന്ന തരത്തില്‍ പ്രഖ്യാപനമുണ്ടായെങ്കിലും ഫലത്തില്‍ ആയിരുന്നില്ല.സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തിലിടപെട്ട് സ്‌കൂള്‍ അപഗ്രേഡ് ചെയ്യാനുള്ള നടപടികളുണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.കാഞ്ഞായി അബ്ദുല്‍ കരീം,ജോണി മങ്കോമ്പില്‍,ജോബന്‍ ജെ,പി പി ഉസ്മാന്‍ എന്നിവരും വാര്‍ത്താ ,മ്മേളനത്തിൽ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *