April 18, 2026

പടിഞ്ഞാറത്തറയില്‍നിന്നുള്ള സ്വകാര്യ ബസുകള്‍ പഴയസ്റ്റാന്‍ഡില്‍ കയറുന്നില്ലെന്ന് പരാതി

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മാനന്തവാടിയില്‍നിന്നു പടിഞ്ഞാറത്തറ വഴി കല്‍പ്പറ്റയ്ക്കും തിരിച്ചും  സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ പലതും പഴയസ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നു  വയനാട് ബസ് പാസഞ്ചേഴ്‌സ് കൗണ്‍സില്‍ ആരോപിച്ചു. പടിഞ്ഞാറത്തറ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകള്‍ പിണങ്ങോട് ജംഗ്ഷനു സമീപം യാത്രക്കാരെ ഇറക്കി പുതിയസ്റ്റാന്‍ഡിലേക്കാണ് പോകുന്നത്. പഴയസ്റ്റാന്‍ഡിലേക്കുള്ളര്‍ പിണങ്ങോട് ജംഗ്ഷനില്‍നിന്നു നടക്കുകയോ ഓട്ടോ പിടിക്കുകയോ ചെയ്യണം. പ്രായം ചെന്നവരും കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകളും വളരെ പ്രയാസം അനുഭവിക്കുകയാണ്. 
പടിഞ്ഞാറത്തറ ഭാഗത്തുനിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പഴയസ്റ്റാന്‍ഡില്‍ കയറുന്നുണ്ട്. എന്നിരിക്കെയാണ് സ്വകാര്യ ബസുകള്‍ക്കു സ്റ്റാന്‍ഡിനോടു അയിത്തം. പ്രശ്‌നത്തിനു അധികാരികള്‍ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശങ്കരന്‍, എം. നന്ദകുമാര്‍, ഗോപാലന്‍ പുഴമുടി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *