April 17, 2024

പുത്തുമല പുനരധിവാസം: ഭൂമി രജിസ്‌ട്രേഷന്‍ നടത്തി : നാളെ യോഗം.

0
  പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്റ്റേറ്റിലെ ഏഴ് ഏക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇവിടെ നൂറ് ദിവസത്തിനകം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ജില്ലാഭരണകൂടം ഉദ്ദേശിക്കുന്നത്. മാതൃഭൂമിയാണ് ഇതിനുള്ള ഭൂമി വാങ്ങി നല്‍കുന്നത്. 65 വീടുകള്‍ ഇവിടെ ഉയരും. ഇതോടൊപ്പം പുത്തമല ദുരന്ത ബാധിതര്‍ക്കായുള്ള മറ്റു വീടുകളും നിര്‍മ്മിക്കും. പുത്തുമലയില്‍ ഒന്നിച്ചു കഴിഞ്ഞ കുടുംബങ്ങള്‍ക്ക് പ്രദേശത്ത് നിന്നും അകലെയല്ലാതെ മറ്റൊരു ആവാസ കേന്ദ്രമാണ് ഒരുങ്ങുന്നത്. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളകട്ര്‍ ഡോ.അദീല അബ്ദുള്ള, മാതൃഭൂമി ഡയറക്ടര്‍ എം.ജെ.വിജയപത്മന്‍, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് തുടങ്ങിയവര്‍ പങ്കെടുത്തു. വീട് നിര്‍മ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗം ബുധനാഴ്ച () കളക്‌ട്രേറ്റില്‍ ചേരും. ആര്‍ക്കിടെക്ചര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *