April 25, 2024

മാനന്തവാടിയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

0
കൊറോണ പ്രതിരോധം
ഊര്‍ജിതമാക്കി മാനന്തവാടി നഗരസഭ
      കൊവിഡ് 19 ജാഗ്രത പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നഗരസഭയില്‍ തുറന്നു. ഇതോടൊപ്പം മാസ്‌ക്ക് വിതരണവും സബ് സെന്ററുകള്‍ കേന്ദ്രീകരിച്ച് കൊറോണ രോഗ പ്രതിരോധ ബോധവല്‍ക്കരണ ലഘുലേഖകളുടെ വിതരണവും നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് നഗരസഭ പരിധിയിലുള്ള സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യം, ഹെല്‍ത്ത് ക്ലബ്, ഗ്രന്ഥാലയം, പഴശ്ശി കുടീരം, കൂടല്‍ക്കടവ് ചെക്ക് ഡാം സന്ദര്‍ശനം, പി.എസ്.സി കോച്ചിംഗ് സെന്ററുകള്‍,കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും വിലക്കിയിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *