April 25, 2024

ആയുര്‍വേദ പ്രതിരോധ ക്ലിനിക്കുകള്‍ സജ്ജമാക്കി

0

കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ പ്രതിരോധ ക്ലിനിക്കുകള്‍ സജ്ജമായതായി ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  രോഗപ്രതിരോധ ഔഷധങ്ങളും മലിനമായ അന്തരീക്ഷത്തെ അണു വിമുക്തമാക്കുന്നതിനുള്ള ധൂപന ചൂര്‍ണ്ണങ്ങളും ഈ കേന്ദ്രങ്ങളില്‍  ലഭ്യമാണ്. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും പാതിരിച്ചാല്‍ ഗവ.ആയുര്‍വേദ ആശുപത്രിയിലും ജില്ലയിലെ എല്ലാ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും പ്രതിരോധ മരുന്നുകള്‍  ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *