April 20, 2024

തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധക്ക്: മുന്‍കരുതലുകളെടുക്കണം

0

  

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍  കൊറോണ പ്രതിരോധത്തിനുള്ള  മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന്  ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍  പി.ജി.വിജയകുമാര്‍  അറിയിച്ചു.  

· തൊഴില്‍ തുടങ്ങുന്നതിനു മുന്നേയും, ഇടവേളകളിലും, തൊഴിലിന് ശേഷവും തൊഴിലാളികള്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കണം.
· സോപ്പും, കൈ കഴുകാനുള്ള വെള്ളവും തൊഴിലിടങ്ങളില്‍ കരുതണം.
· വീട്ടില്‍ തിരികെ എത്തിയ ശേഷവും  കൈകള്‍ സോപ്പിട്ട് കഴുകണം.
· കൈയ്യുറകള്‍ നിര്‍ബന്ധമായും ധരിക്കണം. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ “മാസ്‌ക്ക്” ഉപയോഗിക്കേണ്ടതാണ്.
· വിയര്‍പ്പ് തുടയ്ക്കാന്‍ തോര്‍ത്ത് ഓരോരുത്തരും കയ്യില്‍ കരുതണം. 
· ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോര്‍ത്ത് വേണം ഉപയോഗിക്കാന്‍.
· സോപ്പ് ഫസ്റ്റ് എയ്ഡ് സൗകര്യമായി  കണക്കാക്കി  പദ്ധതിയില്‍നിന്നും ചെലവ് ചെയ്യാവുന്നതാണ്.
· പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, പരസ്പരം നിശ്ചിത അകലം പാലിക്കണം.( കുറഞ്ഞത് 1 മീറ്റര്‍)  തൊഴിലാളികളുടെ കൂടിനില്‍ക്കല്‍ പരമാവധി ഒഴിവാക്കണം. 
· പനി, ചുമ,   ശ്വാസതടസ്സം എന്നിവയുള്ളവര്‍   ഉടനെ തന്നെ അടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍  വൈദ്യ സഹായം തേടണം.
· കൊറോണ വൈറസ് ബാധയുളള വ്യക്തിയുമായി   ബന്ധം പുലര്‍ത്തിയിട്ടുള്ള   ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പ്രവൃത്തിയെടുക്കുന്നതില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്. 
· ഹസ്തദാനം ഒഴിവാക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *